കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സൗദിയിലേക്ക് നുഴഞ്ഞ് കയറിയത് ആയിരത്തിലധികം പേർ; 98 ശതമാനവും രണ്ട് രാജ്യക്കാർ
സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വീണ്ടും വലിയ വർദ്ധനവ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ ആഴ്ചത്തെ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം സൗദിയിലേക്ക് നുഴഞ്ഞുകയറ്റം നടത്താൻ ശ്രമിച്ചതിനു 1184 പേരാണ് പിടിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ആഴ്ചയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനു പിടിക്കപ്പെട്ടവരിൽ 42% യമനികളും 56% ശതമാനം എത്യോപ്യക്കാരും 2% മറ്റു രാജ്യക്കാരുമാണ്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 16,471 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഇതിൽ 9025 പേർ ഇഖാമ നിയമ ലംഘകരും 2341 പേർ തൊഴിൽ നിയമ ലംഘകരും 5105 പേർ അതിർത്തി നിയമ ലംഘകരുമാണ്.
അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 120 പേരും നിയമ ലംഘകർക്ക് അഭയവും സഹായവും മറ്റും ചെയ്ത് കൊടുത്ത 14 പേരും പിടിയിലായവരിൽ പെടുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 12,958 പേരെ നാട് കടത്തിയതായും മന്ത്രാലയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
