തിങ്കളാഴ്‌ച, ജൂൺ 8, 2026
Kerala

പാപ്പരാസികൾക്ക് ശേഷം മുനാസ് മൊയ്തീന്റെ പുതിയ ചിത്രം ‘വെറുപ്പ്’ ആരംഭിച്ചു

കൊച്ചി : പാപ്പരാസികൾ എന്ന സിനിമയ്ക്ക് ശേഷം  മുനാസ് മൊയ്തീൻ   കഥാ തിരക്കഥ സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വെറുപ്പ്  കുറ്റിപ്പുറത്ത് തുടങ്ങി.

ക്ലബ് 10 ഫിലിംസിന്റെ ബാനറിൽ  ഐ പി രാജലക്ഷ്മി ടീച്ചർ,വിഷ്ണു വി എം, മുബാഷിർ പട്ടാമ്പി എന്നിവർ ചേർന്ന്  നിർമ്മിക്കുന്ന ചിത്രത്തിൻ്റെ  പൂജാ ചടങ്ങിൽ നാസർ മാനൂ, ഷാഫി തറയിൽ, നിർമ്മാതാവ് ജയശ്രി, സംവിധായകനായ ശ്രീനാഥ് ശിവ,നടനായ ശ്രീജിത്ത് വർമ്മ, മുനാസ് മൊയ്തീൻ, ഐപി രാജലക്ഷ്മി ടീച്ചർ, വിഷ്ണു, മുബാഷിർ പട്ടാമ്പി തുടങ്ങിയവർ പങ്കെടുത്തു.

രാഹുൽ സിമല ക്യാമറയും  എഡിറ്റിംഗ് സിയാദ് റഷീദ്,ജോമോൻ. ഗാനരചന :  ബഷീർ മാറാഞ്ചേരി. സംഗീതം :  നിർഷിദ് നിന്നിയും  നിർവഹിക്കുന്നു.

ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്രശർമ. കലാസംവിധാനം ധനരാജ് ബാലുശ്ശേരി. മേക്കപ്പ് ഷിജി താനൂർ.പ്രൊഡക്ഷൻ കൺട്രോളർ നിഷാന്ത്  കെ ആർ. പ്രോജക്ട് ഡിസൈനർ നിഖിൽ. ദിവാകരൻ. മാർച്ച് അവസാന വാരം പൊള്ളാച്ചി, എടപ്പാൾ പരിസര പ്രദേശങ്ങളിൽ ഷൂട്ടിംഗ് ആരംഭിക്കും.പി ആർ ഒ :  എം കെ ഷെജിന്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്