തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop Stories

യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ച ഒമാൻ പൗരൻ കോഴിക്കോട് അറസ്റ്റിൽ

കോഴിക്കോട് കാപ്പാട് അങ്ങാടിയിൽ നടു റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒമാൻ പൗരനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.

ഒമാൻ സ്വദേശിയായ മുബാറക് മുഹമ്മദ്‌ സൈദ്‌ ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു കാപ്പാട് അങ്ങാടിയിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ ഒമാൻ പൗരൻ കടന്ന് പിടിക്കാൻ ശ്രമിച്ചത്.

ഒരു സുഹൃത്തിന്റെ വീട്ടിൽ ചികിത്സയുടെ ഭാഗമായി എത്തിയതായിരുന്നു ഒമാൻ പൗരൻ.

കോടതിയിൽ.ഹാജരാക്കിയ ഇയാളെ ഏപ്രിൽ 3 വരെ റിമാന്റ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്