തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മാസപ്പിറവി ദൃശ്യമായില്ല; റമളാൻ വ്രതാരംഭം വ്യാഴാഴ്ച

ജിദ്ദ: ഇന്ന് സൗദിയിൽ ഒരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വിശുദ്ധ റമളാൻ വ്യാഴാഴ്ചയായിരിക്കും ആരംഭിക്കുക.

ശഅബാൻ 29 ആയ ഇന്ന് (ചൊവ്വ) മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതിയുടെ നേതൃത്വത്തിൽ മാസപ്പിറവി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബുധനാഴ്ച സൗദിയിൽ ശഅബാൻ 30 പൂർത്തിയാക്കിയാണ് വ്യാഴാഴ്ച റമളാൻ മാസത്തിലേക്ക് കടക്കുന്നത്.

ഇന്ന് മാസപ്പിറവി ദൃശ്യമാകാനുള്ള സാധ്യതയില്ലെന്ന് ഗോള ശാസ്ത്ര നിരീക്ഷകരും പ്രസ്താവിച്ചിരുന്നു.

കേരളത്തിൽ ബുധനാഴ്ച (ശഅബാൻ 29) മാസപ്പിറവി ദൃശ്യമായാൽ വ്യാഴാഴ്ച റമളാൻ 1 ആയിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്