സൗദിയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
തബൂക്ക്: സൗദിയിൽ തബുക്ക്-യാംബു റോഡിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു.
തിരുവംബാടി പെരുമാലിപ്പടി ഓത്തിക്കൽ ഷിബിൻ ജോസഫ് (30) ആണ് തബൂക്കിലെ ദുബയിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
ഷിബിൻ ഓടിച്ചിരുന്ന വാഹനത്തിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തബൂക്കിലെ ആസ്ട്ര കമ്പനിയിൽ ബേക്കറി വിഭാഗത്തിൽ ആയിരുന്നു ഷിബിൻ ജോലി ചെയ്തിരുന്നത്.
ജോസഫ് ബോബി ദമ്പതികളുടെ മകനാണ്. നാട്ടിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഡോണ യാണ് ഭാര്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
