തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനിരുന്ന മലയാളി റിയാദിൽ ആത്മഹത്യ ചെയ്ത നിലയിൽ

റിയാദ്: കോഴിക്കോട് സ്വദേശിയെ റിയാദിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

മായനാട് കുനിയിൽ സുനിൽ (54) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബത്ഹയിലെ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരൻ ആയിരുന്നു ഇദ്ദേഹം.

നാല് വർഷമായി നാട്ടിൽ പോകാതിരുന്ന സുനിലിന്റെ ഇഖാമ കഴിഞ്ഞ രണ്ട് വർഷമായി കാലാവധി അവസാനിച്ചിരുന്നു.

ഇപ്പോൾ ഫൈനൽ എക്സിറ്റ് നേടി നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു ദുഖകരമായ സംഭവം നടന്നത്.

ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഉസ്മാൻ ചെറുമുക്ക്, ശറഫ് മടവൂർ, ഉമർ അമാനത്ത് എന്നിവരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്