ഖത്തറിൽ ബഹു നില കെട്ടിടം തകർന്ന് മരിച്ച മലയാളികളുടെ എണ്ണം നാലായി
ഖത്തറിലെ മൻസൂറയിൽ ബഹു നില കെട്ടിടം തകർന്ന് മരിച്ച പ്രവാസി മലയാളികളുടെ എണ്ണം നാലായി ഉയർന്നു.
ഏറ്റവും അവസാനമായി പൊന്നാനി സ്വദേശി അബു ടി മാമ്മദൂട്ടി (45) യുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
കാസർഗോഡ് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
നേരത്തെ നിലംബൂർ സ്വദേശി ഫൈസൽ കുപ്പായി, പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ എന്നിവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതോടെ ഖത്തർ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ ആകെ എണ്ണം ആറായി ഉയർന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30 നായിരുന്നു അൽ മൻസൂറയിലെ ബി റിംഗ് റോഡിലെ നാല് നില കെട്ടിടം തകർന്ന് വീണത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
