തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ബസപകടം; നിരവധി പേർ മരിച്ചു

സൗദിയിലെ അസീറിനു വടക്ക് ഭാഗത്ത് ശി ആർ ചുരത്തിൽ ഉണ്ടായ ബസപകടത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്.

ഇരുപതോളം പേർ മരിച്ചതായും നിരവധിയാളുകൾക്ക് പരിക്കേറ്റതായും സൗദി മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് ബസ് പാലത്തിൽ ഇടിക്കുകയും തീപ്പിടിക്കുകയുമായിരുന്നു.

സിവിൽ ഡിഫൻസും റെഡ്ക്രസന്റും രക്ഷാ പ്രവർത്തനവുമായി രംഗത്തെത്തിയതായും പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ബംഗ്ലാദേശ് പൗരന്മാർ നടത്തുന്ന ഉംറ സർവീസ് ബസ് ആണ് ഉംറക്ക് ശേഷം ഖമീസിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്.

ബസ് അപകടത്തിൽ പെട്ട് കത്തുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്