തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റമളാൻ ഓഫറുമായി ഹറമൈൻ റെയിൽവേ

ടിക്കറ്റ് നിരക്കിലും പാർക്കിംഗ് ഫീസിലും ഹറമൈൻ റെയിൽവേ റമളാൻ പ്രമാണിച്ച് ഇളവുകൾ പ്രഖ്യാപിച്ചു.

ജിദ്ദ സുലൈമാനിയ സ്റ്റേഷനിൽ നിന്ന് മക്ക ഹറമൈൻ റെയിൽവേ സ്റ്റേഷനിലേക്ക് 23 റിയാൽ മാത്രമാണ് നിരക്ക്.

അതോടൊപ്പം ജിദ്ദ എയർപോർട്ടിൽ നിന്ന് മക്ക ഹറമൈൻ റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റ് നിരക്ക് 34.5 റിയാൽ ആയും നിശ്ചയിച്ചിട്ടുണ്ട്.

ജിദ്ദയിൽ നിന്ന് മദീനയിലേക്ക് 143.75 റിയാൽ ആണ് ടിക്കറ്റ് നിരക്ക്.

അതേ സമയം ഹറമൈൻ റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് ഫീസ് റമളാൻ പ്രമാണിച്ച് മണിക്കൂറിനു വെറും ഒരു റിയാൽ എന്ന തോതിൽ കുറച്ചു.

ഹറമൈൻ ട്രെയിൻ അഡ്മിനിസ്‌ട്രേഷൻ വിശുദ്ധ റമദാൻ മാസത്തിലെ ട്രെയിൻ യാത്രകളുടെ എണ്ണം പ്രതിദിനം 100 ട്രിപ്പുകൾ ആയി ഉയർത്തിയതായി നേരത്തെ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്