തൃശൂരിൽ ഗൃഹനാഥന്റെ മരണം കൊലപാതകം; പിടിയിലായത് മകൻ
തൃശൂർ: അവണൂർ സ്വദേശി ശശീന്ദ്രന്റെ മരണം കൊലപാതകമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തില്‍ ശശീന്ദ്രന്റെ മകൻ മയൂരനാഥനെ (25) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാൾ ആയുർവേദ ഡോക്ടർ കൂടിയാണ്.
ഭക്ഷണം കഴിച്ചതിനു പിന്നാലെയായിരുന്നു ശശീന്ദ്രൻ കുഴഞ്ഞുവീണ് മരിച്ചത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ചോദ്യം ചെയ്യലിനായി മയൂരനാഥനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കടലക്കറിയിൽ വിഷം കലര്‍ത്തുകയായിരുന്നു. വിഷവസ്തുക്കള്‍ ഓണ്‍ലൈനില്‍ വരുത്തി സ്വയം നിര്‍മ്മിച്ചെടുത്തതായിരുന്നുവെന്നും പൊലീസ് പറയുന്നു.
മരിച്ച ശശീന്ദ്രനൊപ്പം ഇഡ്ഡലിയും കറിയും കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
