വ്യാഴാഴ്‌ച, മെയ്‌ 7, 2026
Saudi ArabiaTop Stories

മക്കയിൽ തീർഥാടകർക്ക് സേവനവുമായി സൈക്കിൾ ആംബുലൻസുകളും

മക്ക: തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ആംബുലൻസ് സൈക്കിളുകളും മോട്ടോർസൈക്കിളുകളും ഉപയോഗിക്കുന്നത് ആരംഭിച്ചതായി റെഡ് ക്രസന്റ് പ്രഖ്യാപിച്ചു .

തീർഥാടകരുടെ അനുഭവം, ആംബുലേറ്ററി മെഡിക്കൽ സേവനങ്ങളുടെ ഗുണനിലവാരം, പ്രതികരണത്തിന്റെ വേഗത എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ആംബുലൻസ് സൈക്കിളുകളും മോട്ടോർസൈക്കിളുകളും ഉപയോഗിക്കുന്നതെന്ന് സൗദി റെഡ് ക്രസന്റ് അറിയിച്ചു.

മസ്ജിദുൽ ഹറാമിൽ ആരോഗ്യ സേവനങ്ങൾ പരിശോധിക്കുന്നതിനിടെ ആരോഗ്യമന്ത്രി സൈക്ലിംഗ് സ്ക്വാഡിനെ ആദരിച്ചു.

സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ സേവനങ്ങളിലെ പുരോഗതിയിൽ ആരോഗ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു,

തിരക്കേറിയ സമയത്ത് തീർഥാടകർക്ക് അടിയന്തിര സഹായങ്ങൾ ചെയ്യാൻ സൈക്കിൾ ആംബുലൻസുകൾക്കായേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്