ചരിത്രം തിരുത്തി സ്വർണ്ണ വില
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് 760 രൂപയാണ് ഒരു പവന് കൂടിയത്.
ഇതോടെ സ്വർണ്ണ വിപണി ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 45000 രൂപയായി. ഗ്രാമിന് 5625 രൂപ.
അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായ ഉയർച്ചയാണ് കേരളത്തിൽ സ്വര്‍ണ്ണവില ഉയരാനുള്ള കാരണം.
സ്വർണ്ണം സുരക്ഷിത നിക്ഷേപമായി സെൻട്രൽ ബാങ്കുകളും നിക്ഷേപകരും തിരഞ്ഞെടുത്ത സാഹചര്യത്തിൽ ആണ് വില കുത്തനെ ഉയരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
