തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ പരിശോധന; 18 ഇന്ത്യക്കാർ അറസ്റ്റിൽ

ഇഖാമ, തൊഴിൽ നിയമ ലംഘകരായ 168 വിദേശികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരിൽ 81 പെരും ബംഗ്ലാദേശികളാണ്. 29 പേർ പാകിസ്ഥാൻ പൗരന്മാരും 27 പേർ യെമൻ പൗരന്മാരും 18 ഇന്ത്യൻ പൗരന്മാരും ബാക്കിയുള്ളവർ മറ്റു വിവിധ ദേശക്കാരും ആണ്.

റിയാദിന്റെ തെക്ക് ഭാഗത്ത് നിന്നും മറ്റുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഖാമ തൊഴിൽ അതിർത്തി നിയമ ലംഘകരെ പിടികൂടാനായി ശക്തമായ പരിശോധനകളാണു നടക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്