തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ശിഹാബ് ചോറ്റൂർ സൗദിയിലെത്തി

മലപ്പുറത്ത് നിന്ന് മക്കയിലേക്ക് നടന്ന് പോകുന്ന ശിഹാബ് ചോറ്റൂർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചു.

കുവൈത്ത് സൗദി ബോഡർ വഴിയാണ് ശിഹാബ് ചോറ്റൂർ സൗദിക്കകത്തേക്ക് പ്രവേശിച്ചത്.

ഞായറാഴ്ച പുലർച്ചെ 5 മണിക്ക് ശേഷമാണ്  സൗദിയുടെ മണ്ണിൽ കാലു കുത്തിയതെന്ന് ശിഹാൻ വ്യക്തമാക്കി.

അവസാന ദിവസം തുടർച്ചയായി 61 കിലോമീറ്റർ നടന്നാണ് ശിഹാബ് സൗദി അതിർത്തിയിൽ എത്തിയത്.

ഇന്ത്യയിൽ നിന്ന് തുടങ്ങി പാകിസ്ഥാനിൽ 120 കിലോമീറ്ററും ഇറാനിലും ഇറാഖിലും കുവൈത്തിലും കാൽ നടയായി തന്റെ ലക്ഷ്യ സ്ഥാനമായ മക്കയിലേക്ക് നീങ്ങുന്ന ശിഹാബിന്റെ മുംബിലുള്ള അടുത്ത ലക്ഷ്യം മദീനയാണ്.

ഹഫർ ബാാത്വിൻ വഴിയാണ് മദീനയിലേക്ക് നടന്ന് പോകുക. തന്റെ യാത്രയിൽ സഹായിച്ച എല്ലാവർക്കും ശിഹാബ് നന്ദി അറിയിച്ചു.

ശിഹാബ് ചോറ്റൂർ സംസാരിക്കുന്നു. വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്