തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇത് ഏതെങ്കിലും ശൈത്യ രാജ്യത്തെ റോഡിലെ കാഴ്ചയല്ല; മറിച്ച് സൗദിയിൽ നിന്നുള്ള ദൃശ്യമാണ്

യൂറോപ്യൻ രാജ്യങ്ങളിലെ ആലിപ്പഴ വർഷത്തിന്റെ ചിത്രങ്ങൾ സാധാരണയായി വാർത്തകളിൽ കാണാറുണ്ട്.

എന്നാൽ യൂറോപ്യൻ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം ആലിപ്പഴം നിറഞ്ഞ അനുഭവമായിരുന്നു സൗദിയിലെ അൽബാഹയിലെ ചില റോഡുകളിൽ  തിങ്കളാഴ്ച കാണാൻ സാധിച്ചത്.

അലിപ്പഴത്തിന്റെ ആധിക്യം കാരണം വാഹനങ്ങൾക്ക് ഗതാഗതം അപ്രാപ്യമായപ്പോൾ യന്ത്രങ്ങൾ ഉപയോഗിച്ച് അവ നീക്കം ചെയ്യുന്നത് ഒരു വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

സൗദിയുടെ പല ഭാഗങ്ങളിലും മഴയും ആലിപ്പഴ വീഴ്ചയുമെല്ലാം അനുഭവപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

സൗദിയിലെ അൽബാഹയിലെ റോഡിൽ നിന്ന് കൂറ്റൻ മഞ്ഞ് പാളികൾ നീക്കം ചെയ്യുന്ന വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്