തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മരിച്ച മലയാളി വ്യവസായിയുടെ ഖബർ സിയാറത്തിനെത്തിയ മരുമകൻ മക്കയിൽ മരിച്ചു

മക്ക: പത്ത് ദിവസം മുമ്പ് തബൂക്കിൽ മരിച്ച മലയാളി വ്യവസായി യൂസുഫ് ഹാജിയുടെ ഖബർ സിയാറത്തിനെത്തിയ അദ്ദേഹത്തിന്റെ മരുമകൻ മക്കയിൽ മരിച്ചു.

വയനാട് ടി പി അസോസിയേഷൻ ഉടമ അഷ്‌റഫ്‌ സുൽത്താൻ ബത്തേരിയാണ് ഉംറക്ക് ശേഷം മക്കയിൽ വെച്ച് മരിച്ചത്.

മദീനയിൽ മറവ് ചെയ്ത ഭാര്യാ പിതാവ് യൂസുഫ് ഹാജിയുടെ ഖബർ സിയാറത്ത് ചെയ്ത അഷ്‌റഫ്‌ സിയാറത്തിനു ശേഷം മക്കയിലേക്ക് വന്ന് ഉംറ നിർവ്വഹിച്ച് കുടുംബത്തോടൊപ്പം റൂമിൽ വിശ്രമിക്കുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്.

മയ്യിത്ത് മക്കയിൽ മറവ് ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കി നാട്ടിലുള്ള ബന്ധുക്കൾ എത്തിയ ശേഷം ഖബറടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്