സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറിയ മലയാളി മരിച്ചു
റിയാദ് എയർപോർട്ടിൽ നിന്ന് നാട്ടിലേക്ക് പോകാനായി വിമാനം കയറിയ കണ്ണൂർ സ്വദേശി ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് മരിച്ചു.
ശ്രീകണ്ഠപുരം മലപ്പട്ടം മരിയാകണ്ടി സ്വദേശി മമ്മദ് കുഞ്ഞി (54) ആണ് വെള്ളിയാഴ്ച ഉച്ചക്ക് മരിച്ചത്.
വിമാനത്തിൽ കയറി സീറ്റ് ബെൽറ്റിട്ട ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ കിംഗ് അബ്ദുല്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മജ്മയിൽ ബൂഫിയ നടത്തുകയായിരുന്ന ഇദ്ദേഹം ഒരു മാസമായി മജ്മയിൽ ചികിത്സയിലായിരുന്നു.
മരണാനന്തര നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വുർ, മഹ്ബൂബ് ചെറിയ വളപ്പ്, സുഫ്യാൻ ചൂരപ്പിലാൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
