തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

റൊണാൾഡോയുടെ അൽ നസ്റിനെ അൽ ഹിലാൽ തകർത്തു

സൗദി പ്രോ ലീഗിലെ ഏറ്റവും വാശിയേറിയ മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്ർ ക്ലബിന് തോൽവി.

ഏഷ്യൻ ചാംബ്യന്മാരായ അൽ ഹിലാൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് അൽ നസ്റിനെ തോൽപ്പിച്ചത്.

നൈജീരിയൻ താരം ഒടിയൻ ഇഗാളോ 42 ആം മിനുട്ടിലും 62 ആം മിനുട്ടിലും നേടിയ പെനാൽട്ടി ഗോളുകളായിരുന്നു അൽ ഹിലാലിന്റെ വിജയത്തിലേക്ക് നയിച്ചത്.

സൗദി പ്രോലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്ത് ഇത്തിഹാദും രണ്ടാം സ്ഥാനത്ത് അൽ നസ്റും മൂന്നാം സ്ഥാനത്ത് അൽ ശബാബും നാലാം സ്ഥാനത്ത് അൽ ഹിലാലും ആണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്