തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഈദ് ആഘോഷ നിറവിൽ സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങൾ

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ വിപുലമായ രീതിയിൽ ആഘോഷിച്ചു.

ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഇറാഖ്, ഫലസ്തീൻ, ലിബിയ, സിറിയ, തുർക്കി തുടങ്ങിയ വിവിധ രാജ്യങ്ങളിലും വെള്ളിയാഴ്ച ആയിരുന്നു ഈദുൽ ഫിത്വർ.

സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിലെ അൽ സലാമ കൊട്ടാരത്തിൽ ഈദ് നമസ്ക്കാരം നിർവ്വഹിച്ചപ്പോൾ കിരീടാവകാശി സൽമാൻ രാജാവ് മസ്ജിദുൽ ഹറാമിൽ ഈദ് നമസ്ക്കാരം നിർവ്വഹിച്ചു.

ലോക മുസ്ലിംകൾക്ക് സൽമാൻ രാജാവും കിരീടാവകാശിയും ഈദ് ആശംസകൾ നേരുകയും സൽമാൻ രാജാവ് രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഈദ് സന്ദേശം കൈമാറുകയും ചെയ്തു.

മുതിർന്ന പണ്ഡിതരും ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രമുഖർ കിരീടാവകാശിക്ക് ഈദ് ആശംസകൾ നേർന്നു.

വ്യാഴാഴ്ച മാസപ്പിറവി കാണാത്തതിനാൽ ശനിയാഴ്ചയാണ് ഒമാനിലും കേരളത്തിലും ഈദുൽ ഫിത്വർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്