ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ഈ വർഷം ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും എണ്ണത്തിൽ 25% വർദ്ധനവ്

മക്ക: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം പുണ്യ ഭൂമിയിലെത്തിയ ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും എണ്ണത്തിൽ 25% വർദ്ധനവ് ഉണ്ടായതായി സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് രാജകുമാരൻ പ്രസ്താവിച്ചു.

ആളുകളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്, പ്രൊഫഷണലിസവും സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതും മുൻകൂർ ആസൂത്രണവും വർദ്ധിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.

ഉംറ സീസണിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ മഹത്തായ ശ്രമങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

ഈ വർഷം 27 ആം രാവിലും ഖത്മുൽ ഖുർആൻ രാവിലും രണ്ടര മില്യണിലധികം വിശ്വാസികൾ മസ്ജിദുൽ ഹറാമിലെത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്