സൗദിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച വരെ കാറ്റും മഴയും
ജിദ്ദ: തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും മഴയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നു.
അസീർ, അൽ-ബാഹ, ജസാൻ, മക്ക, നജ്‌റാൻ, അൽ-ഖസിം, റിയാദ്, ഹായിൽ പ്രവിശ്യകളിൽ കാറ്റും പൊടിയും അനുഭവപ്പെടും.
ഈ പ്രദേശങ്ങളിൽ പേമാരി, ആലിപ്പഴ വർഷം, വെള്ളപ്പാച്ചിൽ എന്നിവയും അനുഭവപ്പെട്ടേക്കും.
തബൂക്ക്, മദീന പ്രവിശ്യകളിലും കാലാവസ്ഥാ വ്യതിയാനം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അനുഭവപ്പെടുംബോൾ മക്ക, ഈസ്റ്റേൺ പ്രൊവിൻസ്, നോർതേൺ ബോഡർ, അൽ ജൗഫ്, തബൂക് എന്നിവിടങ്ങളിലും കാറ്റും മഴയും ആലിപ്പഴ വർഷവുമെല്ലാം അനുഭവപ്പെട്ടേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
