തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കാറപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ജിദ്ദയിൽ നിന്ന് റിയാദിലേക്ക് പോകുകയായിരുന്ന മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മറിഞ്ഞ് യുവതിയും കുഞ്ഞും മരിച്ചു.

ചേളാരി കൊടക്കാട് ആലിൻ ചുവട് പുഴക്കലകത്ത് മുഹമ്മദ്‌ റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32), പരപ്പനങ്ങാടി ഉള്ളണം മുണ്ടിയൻ കാവ് ചെറാച്ചൻ വീട്ടിൽ ഇസ് ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (3) എന്നിവരാണ് മരിച്ചത്.

ഈദ് അവധിയായതിനാൽ ജിദ്ദയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾ റിയാദിലേക്ക് പോയതായിരുന്നു.

റിയാദിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള അൽ ഖാസിറയിൽ വെച്ചായിരുന്നു ഇവർ സഞ്ചരിച്ച കാർ മറിഞ്ഞത്.

മയ്യിത്തുകൾ അൽ ഖാസിറ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്