തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

നാട്ടിലേക്ക് സംസം കൊണ്ട് പോകാനുള്ള നാല് നിബന്ധനകൾ വ്യക്തമാക്കി ജിദ്ദ എയർപോർട്ട്

ജിദ്ദ: സ്വദേശത്തേക്ക് മടങ്ങുന്ന തീർഥാടകർക്ക് വിമാനത്തിൽ സംസം കൊണ്ട് പോകാനുള്ള നാല് നിബന്ധനകൾ ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് വ്യക്തമാക്കി.

1.കൊണ്ട് പോകുന്ന സംസം ബോട്ടിൽ പ്രധാനപ്പെട്ട വില്പന കേന്ദ്രങ്ങളിൽ നിന്നുള്ളതായിരിക്കണം.

2.സംസം ബോട്ടിൽ ഒരിക്കലും ലഗേജുകൾക്കുള്ളിൽ വെക്കരുത്.

3.രാജ്യം വിടുന്ന ഓരോ തീർഥാടകനും 5 ലിറ്ററിന്റെ ഒരു ബോട്ടിൽ മാത്രമാണ് കൊണ്ട് പോകാൻ സാധിക്കുക.

4.യാത്രക്കാരുടെ പക്കൽ നുസുകിൽ ഉംറക്ക് ബുക്ക് ചെയ്ത ഡിറ്റെയിൽസ് ഉണ്ടായിരിക്കണം.

മേൽ പരാമർശിച്ച നാല് നിബന്ധനകൾ ആണ് തിർഥാടകർക്ക് സംസം കൊണ്ട് പോകാനായി ജിദ്ദ എയർപോർട്ട് പരാമർശിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്