തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനിരുന്ന മലയാളി സൗദിയിൽ മരിച്ചു

റിയാദ്: ഏതാനും ദിവസങ്ങൾക്കകം ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനിരുന്ന കൊല്ലം സ്വദേശി റിയാദിൽ മരിച്ചു.

മുഖത്തല കുറുമണ്ണ സ്വദേശി ലക്ഷ്മി ഭവനിൽ ശിവൻ കുട്ടി (58) യാണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.

റിയാദ് ബദിയ കിംഗ് സൽമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശിവൻ കുട്ടി.

ഒരു ക്ലീനിംഗ് കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്