സൗദിയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു
തബൂക്ക്: തിരുവനന്തപുരം സ്വദേശിയായ യുവാവ് തബൂക്കിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു.
വിഴിഞ്ഞം പുല്ലൂർക്കോണം പാറവിള വീട്ടിൽ ഷാനിനെയാണ് (30) റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ എട്ട് വർഷമായി തബൂക്കിലെ ഒരു മത്സ്യ വില്പന കേന്ദ്രത്തിൽ ജോലി ചെയ്ത് വരികയായിരുന്നു യുവാവ്.
ഒന്നര വർഷം മുംബാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. വിവാഹം കഴിച്ചിട്ടില്ല. ഷാജഹാൻ ലത്തീഫാ ബീവി ദംബതികളുടെ മകനാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
