തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വിസിറ്റ് വിസയിൽ സൗദിയിലെത്തിയ യുവതി മരിച്ചു

വിസിറ്റ് വിസയിൽ സൗദിയിലെ ജിസാനികെ ദർബിൽ എത്തിയ മലപ്പുറം സ്വദേശിനിയായ യുവതി മരിച്ചു.

എടവണ്ണപ്പാറ ചീക്കോട് മൂസ ഹർഷാദിന്റെ ഭാര്യ മുഹ്സിനയാണ് (32) ഖമീസ് മുഷൈത്തിൽ ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.

ഇക്കഴിഞ്ഞ റമളാനിൽ ആയിരുന്നു പരേത മൂന്ന് കുട്ടികളോടൊപ്പം ജിസാൻ ദർബിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് വിസിറ്റ് വിസയിൽ എത്തിയത്.

സ്കൂൾ അവധി കഴിയാനായതോടെ നാട്ടിലേക്ക് മടങ്ങാനിരിക്കേ പനിയും മറ്റു അസ്വസ്ഥതകളുമായി ചികിത്സ തേടുകയായിരുന്നു.

എന്നാൽ തുടർന്ന് ബ്രയിൻ സ്ട്രോക്ക് സംഭവിക്കുകയും തീവ്രപരിചരണ വിഭാഗത്തിലിരിക്കെ മരണം സംഭവിക്കുകയും ചെയ്തു.

മയ്യിത്ത് ഖമീസിൽ തന്നെ മറവ് ചെയ്യുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകൻ ഇബ്രാഹീം പട്ടാമ്പി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്