തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം ഐക്കരപ്പടി പുത്തൂപാടം സ്വദേശി പൂളക്കുളങ്ങര സൈതലവി (51) ജിദ്ദയിൽ മരിച്ചു.

കഴിഞ്ഞ ദിവസം നെഞ്ച് വേദനയനുഭവപ്പെട്ടതിനെത്തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട് ചികിത്സയിലായിരിക്കേയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ജിദ്ദയിൽ ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു സൈതലവി.

ഭാര്യയും അഞ്ച് മക്കളും അടങ്ങുന്നതാണ് കുടുംബം.ഐ സി എഫ് പ്രവർത്തകനായിരുന്നു. ഇന്ന് (ശനി) ഇശാ നമസ്ക്കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറക്കടുത്തുള്ള പള്ളിയിൽ വെച്ച് ജനാസ നമസ്ക്കാരം നിർവ്വഹിച്ച് മയ്യിത്ത് റുവൈസ് മഖ്ബറയിൽ മറവ് ചെയുമെന്ന് ഐസിഎഫ് ജിദ്ദ നേതൃത്വം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്