Friday, May 17, 2024
BahrainKeralaTop Stories

നോർക്ക റൂട്സ്-ബഹ്റൈൻ സ്റ്റാഫ് നേഴ്സ് റിക്രൂട്ട്മെന്റ്

ബഹ്റിനിലെ ഒരു പ്രമുഖ ആശുപത്രിയിലെക്ക് നോർക്ക റൂട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു.

ബി എസ് സി / ജി എൻ എം യോഗ്യതയും കുറഞ്ഞത് ഒരു വർഷം മെഡിക്കൽ സർജിക്കൽ/ ICU / ഓപ്പറേഷൻ തീയറ്റർ പ്രവർത്തിപരിചയം ഉള്ള വനിതാ നഴ്സുമാർക്കും, ബി എസ് സി നഴ്സിങ്ങും എമർജൻസി/ആംബുലൻസ്/പാരാമെടിക് ഡിപ്പാർട്മെന്റുകളിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള പുരുഷ നഴ്സുമാർക്കും അപേക്ഷിക്കാം.

അഭിമുഖം ഓൺലൈൻ മുഖേന നടത്തുന്നതാണ്. ഓൺലൈൻ അഭിമുഖ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. പ്രായപരിധി 35 വയസ്സ് . ശമ്പളം കുറഞ്ഞത് 350 ബഹ്റൈനി ദിനാർ ലഭിക്കും (ഏകദേശം 76, 000/- ഇന്ത്യൻ രൂപ).

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റ് മുഖേന www.norkaroots.org മുഖേന അപേക്ഷിക്കേണ്ടതാണ് എന്ന നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12 , 2023. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോള്‍ സര്‍വ്വീസ് )

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്