തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഗൂഡല്ലൂർ സ്വദേശി മത്സ്യബന്ധനത്തിനിടെ മരിച്ചു

ജിസാൻ: സഹപ്രവർത്തകരോടൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടെ ഗൂഡല്ലൂർ സ്വദേശി കടലിൽ ഹൃദയാഘാതം മൂലം മരിച്ചു.

പുതുപ്പേട്ട സുനാമി നഗർ സ്വദേശി മഹാദേവൻ (55) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഇദ്ദേഹം മത്സ്യബന്ധന ജോലി ചെയ്ത് വരികയായിരുന്നു.

രണ്ട് മാസം മുംബായിരുന്നു അവസാനമായി നാട്ടിൽ പോയി തിരികെയെത്തിയത്. ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം.

മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ ജിസാൻ ഐസിഎഫ് പ്രവർത്തകരുടെയും സഹപ്രവർത്തകൻ ജനഗഭൂപതിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്