തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop Stories

ഇരുവഴിഞ്ഞിപ്പുഴയിലേക്ക് കാർ മറിഞ്ഞു ഒരാൾ മരിച്ചു

കോഴിക്കോട്: മുക്കം തിരുവമ്പാടി ഇരുവഴിഞ്ഞി പുഴയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.

തിരുവമ്പാടി സ്വദേശി മുഹാജിര്‍ (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റഹീസിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്ന് രാവിലെ 11 മണിക്ക് മുഹാജിറും റഹീസും തിരുവമ്പാടിയിൽ നിന്ന് കോടഞ്ചേരിയിലേക്ക് പോകവേയായിരുന്നു അപകടം സംഭവിച്ചത്.

റോഡിൽ ടാർ ചെയ്യാത്ത ഭാഗത്തെത്തിയപ്പോൾ കാർ നിയന്ത്രണം നിയന്ത്രണം വിടുകയും പുഴയിലേക്ക് മറിയുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്