തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് 12 കിലോ ഷാബു കടത്താനുള്ള ശ്രമം തകർത്തു വീഡിയോ കാണാം

റിയാദ്: സൗദിയിലേക്ക് ബഥ്ഹ ചെക്ക് പോസ്റ്റ്‌ വഴി ലോറിക്കുള്ളിൽ ഒളിപ്പിച്ച് 12 കിലോഗ്രാം ഷാബു കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തകർത്തു.

ട്രക്കിന്റെ സ്പെയർ ടയറിന്റെ ഉള്ളിൽ ആയി ഒളിപ്പിച്ച നിലയിലായിരുന്നു ഷാബു കണ്ടെത്തിയത്.

ചരക്ക് സ്വീകരിക്കാനെത്തിയ രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കാൻ കള്ളക്കടത്തിനെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ എല്ലാവരോടും ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ആഹ്വാനം ചെയ്തു.

ട്രക്കിലെ സ്പെയർ ടയറിനുള്ളിൽ ഒളിപ്പിച്ച ഷാബു പരിശോധിച്ച് കണ്ടെത്തുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്