തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇത് വരെ സൗദിയിലെത്തിയത് 11 ലക്ഷം തീർഥാടകർ

മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇത് വരെ 11 ലക്ഷം ഹാജിമാർ സൗദിയിലെത്തിയതായി ഹജ്ജ് ഉം റ അഫയേഴ്സ് അണ്ടർ സെക്രട്ടറി മുഹമ്മദ്‌ അൽ ബൈജാവി അറിയിച്ചു.

എല്ലാ അതിർത്തി ചെക്ക് പോസ്റ്റുകൾ വഴിയും വന്ന ഹജിമാരുടെ ശനിയാഴ്ച വരെയുള്ള കണക്കാണിത്.

രാജ്യത്തിന്റെ മുഴുവൻ അതിർത്തികളും ഹാജിമാരുടെ വരവ് സുഗമമാക്കുന്നതിനായി തുറന്നിട്ടതായി ബൈജാവി വ്യക്തമാക്കി.

കര മാർഗം മാത്രം ഇത് വരെ 25,000 ഹാജിമാർ എത്തിയിട്ടുണ്ട്. വരും ദിനങ്ങളിൽ ഹാജിമാരുടെ വരവ് തുടരും.

ആറ് ലക്ഷത്തിലധികം ഹാജിമാർ മദീന എയർപോർട്ട് വഴി എത്തിയിട്ടുണ്ട്. 7 ലക്ഷത്തിലധികം ഹാജിമാർ ആണ് മദീന മുനവ്വറയിൽ ആകെ എത്തിയത്. ഇതിൽ ഒന്നര ലക്ഷത്തോളം പേർ മാത്രമാണ് ഇപ്പോൾ മദീനയിൽ ഉള്ളത്.

അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാൻ പരിശീലനം ലഭിച്ച പ്രൊഫഷണൽ ടീമുകൾ സദാ സജ്ജമാണെന്നും ബൈജാവി കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്