തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

93 വർഷങ്ങൾക്ക് മുമ്പ് ആരാംകോയിൽ ജോലി ചെയ്തിരുന്ന സൗദി പൗരന്റെ സാലറി കേട്ട് ഞെട്ടി യുവാവ് ; വീഡിയോ

93 വർഷങ്ങൾക്കു മുമ്പ് സൗദി  ആരാംകോയിൽ ജോലി ചെയ്തിരുന്ന വൃദ്ധൻ തൻറെ അന്നത്തെ സാലറി വെളിപ്പെടുത്തിയത് കേട്ട് സൗദി യുവാവ് ഞെട്ടുന്ന വീഡിയോ വൈറലാകുന്നു.

യാദൃശ്ചികമായി വൃദ്ധനെ കണ്ടുമുട്ടിയ സൗദി യുവാവ് 93 വർഷം മുമ്പ് വൃദ്ധൻ  ആരാംകോയിൽ ജോലി ചെയ്തിരുന്ന സമയത്ത് ശമ്പളം എത്രയായിരുന്നു എന്ന്  വൃദ്ധനോട് ചോദിക്കുകയായിരുന്നു.

യുവാവിൻറെ ചോദ്യത്തിന് മറുപടിയായി വൃദ്ധൻ പറയുന്നത് 25 എന്നായിരുന്നു.
അപ്പോൾ യുവാവ് 25 എന്നാൽ 25,000 ആണോ എന്ന് ചോദിച്ചപ്പോൾ അല്ല പ്രതിമാസം വെറും 25 റിയാൽ മാത്രം എന്ന വൃദ്ധന്റെ മറുപടി കേട്ട് യുവാവ് ഞെട്ടുകയായിരുന്നു.

യുവാവും വൃദ്ധനും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്