ത്വലാൽ ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു
പ്രമുഖ സൗദി രാജകുടുംബാംഗം ത്വലാൽ ബിൻ ഫഹദ് ബിൻ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ സഊദ് അന്തരിച്ചു
സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത പുറത്ത് വിട്ടത്. അമേരിക്കയിലായിരുന്ന രാജകുമാരൻ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു.
തിങ്കളാഴ്ച അസ്വർ നമസ്ക്കാരനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വെച്ച് ജനാസ നമസ്ക്കാരം നടക്കും.
അല്ലാഹുവിന്റെ കാരുണ്യവും പാപമോചനവും പരേതനു ലഭിക്കട്ടെയെന്ന് റോയൽ കോർട്ട് കുറിപ്പിൽ പ്രാർഥിച്ചു.
വിവിധ സൗദി രാജകുടുംബാംഗങ്ങൾ രാജകുമാരന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
