തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പള്ളി മിനാരങ്ങളിൽ ടെലികോം ടവറുകൾ സ്ഥാപിക്കാൻ അനുമതി

സൗദിയിൽ പള്ളി മിനാരങ്ങളിൽ ടെലികോം ടവറുകളും ആന്റിനകളും മറ്റും സ്ഥാപിക്കാൻ നഗര ഗ്രാമ പാർപ്പിടകാര്യ മന്ത്രാലയം അനുമതി നൽകി

പള്ളി മിനാരങ്ങളിൽ മൊബൈൽ ടവറുകളും ആന്റിനകളും മറ്റും സ്ഥാപിക്കുന്നത് സംബന്ധിച്ച് പൊതുജനാഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് മന്ത്രാലയം ഇത്തരത്തിൽ ഒരു തീരുമാനം അറിയിച്ചത്.

അൽ ഇസ്തിത്വ് ലാഅ് പ്ലാറ്റ്ഫോം വഴിയായിരുന്നു മന്ത്രാലയം ഇത് സംബന്ധിച്ച് പൊതു ജനാഭിപ്രായം തേടിയത്.

മിനാരങ്ങളിൽ ടവറുകളും ആന്റിനകളും മറ്റും സ്ഥാപിക്കുന്നതിനുള്ള നടപടികളും സിവിൽ ഡിഫൻസ് അംഗീകാരവുമെല്ലാം ലൈസൻസിംഗ് നടപടികൾക്ക് സ്വീകരിക്കേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്