കണ്ണൂരിൽ തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിനി അപകട നില തരണം ചെയ്തു
കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാം ക്ലാസ് വിദ്യാർഥിനി അപകട നില തരണം ചെയ്തു.
ഇന്നലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് മൂന്നാം ക്ലാസുകാരി ജാൻവിയെ തെരുവ് നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചത്.
ചികിത്സയിലുള്ള കുട്ടിയുടെ കാലിലും തലയിലുമെല്ലാം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
അയൽ വാസിയും രക്ഷിതാക്കളും ഓടിയെത്തിയപ്പോഴായിരുന്നു നായകൾ പിൻവാങ്ങിയത്. കഴിഞ്ഞാഴ്ചയാണ് ഇതേ പഞ്ചായത്തിലെ 11 വയസ്സുകാരനായ നിഹാൽ എന്ന കുട്ടിയെ തെരുവ് നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയത്.
ജാൻവിയെ തെരുവ് നായ്ക്കൾ ആക്രമിക്കുന്ന വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
