തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമായി വി എഫ് എസ്‌ കേന്ദ്രം കോഴിക്കോടും വരുന്നു

സൗദി വിസകൾ സ്റ്റാംബ് ചെയ്യുന്നതിനുള്ള വി എഫ് എസ്‌ തഅഷീർ കേന്ദ്രം കോഴിക്കോടും ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് സൂചന.

നിലവിൽ കേരളത്തിൽ ഉള്ള ഏക വി എഫ് എസ്‌ തഅഷീർ കേന്ദ്രമായ കൊച്ചി സെന്ററിൽ ഏതെങ്കിലും അപോയിന്റ്മെന്റിനു ശ്രമിക്കുമ്പോൾ ആണ് കോഴിക്കോട് കേന്ദ്രമായി ലിസ്റ്റ് ചെയ്തിരിക്കുന്നതായി കാണുന്നത്.

കോഴിക്കോട് കേന്ദ്രത്തിലെ സ്ലോട്ട് ബുക്കിംഗ് ഇപ്പോൾ ലഭ്യമല്ലെങ്കിലും വൈകാതെ ആരംഭിക്കുമെന്നാണ് വ്യക്തമാകുന്നത്.

കോഴിക്കോട് സെന്റർ തുടങ്ങുന്നത് പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും മറ്റു സൗദി വിസിറ്റ് വിസാ യാത്രികർക്കും വലിയ ആശ്വാസമായേക്കും.

നിലവിൽ തൊഴിൽ വിസ ഒഴികെയുള്ള മറ്റു മുഴുവൻ വിസകളും വി എഫ് എസ്‌ ത അഷീർ കേന്ദ്രം വഴിയാണ് സ്റ്റാംബ് ചെയ്യുന്നത്.

അപേക്ഷകരുടെ ബാഹുല്യവും വി എഫ് എസ്‌ സെന്ററുകളുടെ എണ്ണക്കുറവും ആളുകളെ വലിയ രീതിയിൽ പ്രയാസത്തിലാക്കുന്നുണ്ട്.

ഈ പ്രതിസന്ധി പരിഹരിക്കാനായി ‘അറേബ്യൻ മലയാളി’ പോലുള്ള മുൻ നിര മാധ്യമങ്ങൾ വിഷയത്തിൽ ജനപ്രതിനിധികളും മറ്റും ഇടപെടണമെന്നും കൂടുതൽ വി എഫ് എസ്‌ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് തുടർച്ചയായി ലേഖനങ്ങളും റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിറകേയാണ് കോഴിക്കോടും ഇപ്പോൾ കേന്ദ്രം തുടങ്ങുന്നതിനുള്ള തീരുമാനം ആയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.

കോഴിക്കോട് കേന്ദ്രം തുടങ്ങുന്നത് സ്വാഗതാർഹമാണെന്നും അതേ സമയം കേന്ദ്രങ്ങളിൽ നടപടിക്രമങ്ങൾ വേഗത്തിൽ ആക്കാനുള്ള കാര്യക്ഷമത ഉണ്ടാകേണ്ടതുണ്ടെന്നും കോട്ടക്കൽ ഖൈർ ട്രാവൽസ് എം ഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു.

https://vc.tasheer.com/ എന്ന ലിങ്കിൽ പോയാൽ വിഎഫ് എസ്‌ കേന്ദ്രങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്