സൗദിയിൽ മലയാളി ഷോക്കേറ്റ് മരിച്ചു
സൗദിയിലെ അൽഹസയിൽ കൊല്ലം സ്വദേശി വൈദ്യുതാഘാതമേറ്റ് മരിച്ചു.
പള്ളിമുക്ക് കാവൽപ്പുര സ്വദേശി ജമാൽ സലിം ആണ് താമസസ്ഥലത്ത് വെച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
കൂടെയുള്ളവർ ജമാൽ സലീമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അൽഹസയിലെ ശാറ സിത്തീനിൽ ആയിരുന്നു ജമാൽ താമസിച്ചിരുന്നത്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
