തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

ബംഗ്ലാദേശ് പൗരൻ സദ്ദാം ഹുസൈന് കുവൈത്തിൽ ജയിൽ ശിക്ഷ

മയക്കുമരുന്ന് കടത്ത് കേസിൽ ബംഗ്ലാദേശ് പൗരൻ സദ്ദാം ഹുസൈന് കുവൈറ്റി കോടതി ശിക്ഷ വിധിച്ചു.

ജീവ പര്യന്തം തടവാണ് കുവൈത്തി കോടതി സദ്ദാം ഹുസൈനു വിധിച്ചിട്ടുള്ളത്.

മുൻ ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈന്റെ രൂപസാദൃശ്യവും പേരും ഉള്ളതുകൊണ്ട് തന്നെ മീഡിയകളിൽ ഇയാൾക്കെതിരെയുള്ള വിധി ശ്രദ്ധേയമായിരിക്കുകയാണ്.

സദ്ദാം ഹുസൈൻ എന്ന പേരൂള്ള മറ്റൊരു ബംഗ്ലാദേശ് പൗരനെ 2011 ൽ കൈക്കൂലിക്കേസിൽ കുവൈത്ത് കോടതി ശിക്ഷിച്ചതും വാർത്താ പ്രാധാന്യം നേടിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്