Friday, May 17, 2024
OmanTop Stories

ഒമാനിൽ വാഹനം ഒട്ടകത്തിലിടിച്ച് മലയാളി മരിച്ചു

ഒമാനിലെ മസ്കറ്റ് സലാല റൂട്ടിൽ വാഹനം ഒട്ടകവുമായി ഇടിച്ചുണ്ടായ അപകടത്തിൽ മാഹി സ്വദേശി മരിച്ചു.

പെരിങ്ങാടി പുതിയ പുരയിൽ മുഹമ്മദ് അഫ് ലഹ്( 39 ) ആണ് അപകടത്തിൽ മരിച്ചത്.

ഖത്തറിൽ നിന്ന് പെരുന്നാൾ ആഘോഷിക്കാൻ സലാലയിൽ എത്തിയ ഇവർ ഇന്നലെ രാത്രി മടങ്ങുന്നതിനിടെയായിരുന്നു ഒട്ടകവുമായി കൂട്ടിയിടിച്ച് മരണം സംഭവിച്ചത്.

വാഹനത്തിൽ ഉണ്ടായിരുന്ന മിസ്ബാഹ് ( 38 ) പരിക്കുകളോടെ ചികിത്സയിലാണ്. ഖത്തറിലെ ഒരു സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു മരിച്ച അഫ് ലഹ്.

നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്