ത്വലാൽ ബിൻ മൻസൂർ രാജകുമാരൻ അന്തരിച്ചു
പ്രമുഖ സൗദി രാജകുടുംബാംഗം ത്വലാൽ ബിൻ മൻസൂർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു.
സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത പുറത്ത് വിട്ടത്.
മക്ക മസ്ജിദുൽ ഹറാമിൽ ഇന്ന് ഇശാ നമസ്ക്കാര ശേഷം രാജകുമാരന്റെ മേലുള്ള മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കും.
പ്രമുഖ സൗദി ക്ലബ് ഇത്തിഹാദിന്റെ നേതൃത്വം നിരവധി തവണ രാജകുമാരൻ വഹിച്ചിട്ടുണ്ട്.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ രാജകുമാരന്റെ വിയോഗത്തിൽ അനുശോചിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
