ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി ഹാജി എയർപോർട്ടിൽ കുഴഞ്ഞ് വീണു മരിച്ചു
ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ എറണാകുളം സ്വദേശി ജിദ്ദ എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു.
പാലാരിവട്ടം സ്വദേശി അബ്ദുൽ അസീസ് (69) ആണ് മരിച്ചത്. സ്വകാര്യ ഹജ്ജ് ഗ്രൂപിൽ വന്നതായിരുന്നു.
മയ്യിത്ത് മക്കയിൽ മറവ് ചെയ്യാനുള്ള ശ്രമം നടക്കുന്നു. പാലാരി വട്ടത്ത് ഫാബ്രിക്സ് നടത്തുകയായിരുന്നു അബ്ദുൽ അസീസ്.
ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ ആണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
