മലപ്പുറത്തെ കല്യാണം കൗതുകത്തോടെ മൊബൈലിൽ പകർത്തി സൗദി അതിഥികൾ; വീഡിയോ വൈറലാകുന്നു
മലപ്പുറം വേങ്ങര കൂരിയാട് നടന്ന നികാഹ് ചടങ്ങ് മൊബൈൽ ക്യാമറയിൽ പകർത്തുന്ന സൗദി അതിഥികളുടെ ആകാംക്ഷയും കൗതുകവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
വേങ്ങര എടക്കാപറംബ് സ്വദേശി അരീക്കാടൻ അബൂബക്കർ മകൻ വലീദിന്റെ നികാഹിനായിരുന്നു സൗദി അതിഥികൾ എത്തിയത്.
വരൻ കാറിൽ നിന്നിറങ്ങിയത് മുതൽ നികാഹ് ചടങ്ങിനു സദസ്സിൽ എത്തുന്നത് വരെയുള്ള രംഗങ്ങൾ സൗദികൾ ഏറെ ആകാംക്ഷയോടെയാണു പകർത്തിയത്.
സൗദി അതിഥികളിൽ ഒരാൾ നികാഹ് ചടങ്ങുകൾ കൗതുകത്തൊടെ മൊബൈലിൽ പകർത്തുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
