തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദ എയർപോർട്ടിൽ സംസം ലഭിക്കുന്നത് നാല് സ്ഥലങ്ങളിൽ

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിനുള്ളിൽ സംസം വെള്ളം വിൽക്കുന്ന നാല് സ്ഥലങ്ങളെക്കുറിച്ച് എയർപോർട്ട് അധികൃതർ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര വിമാനങ്ങൾ വഴി യാത്ര ചെയ്യുന്ന തീർഥാടകർക്ക് സംസം വാങ്ങാൻ സാധിക്കുന്ന നാല് സ്ഥലങ്ങൾ താഴെ പരാമർശിക്കുന്നവയാണ്.

നോർത്ത്‌ ടെർമിനലിന്റെ ഗേറ്റിനു പുറത്ത് നിന്ന്. ടെർമിനൽ നമ്പർ 1 ൽ ഹാൾ A യുടെ അകത്ത്, B2 ഗേറ്റിനു പുറത്ത്, അതുപോലെ C2 ഗേറ്റിനു പുറത്ത് എന്നിവിടങ്ങളിൽ ആണ് സംസം ലഭിക്കുക.

ഒരാൾക്ക് 5 ലിറ്ററിന്റെ ഒരു ബോട്ടിൽ സംസം മാത്രമേ കൊണ്ട് പോകാൻ സാധിക്കുകയുള്ളൂ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്