മലേഷ്യയിൽ നിന്ന് മലദ്വാരം വഴി സ്വർണ്ണം കടത്താനുള്ള ശ്രമം പിടികൂടി
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്ത് നിന്നെത്തിയ വ്യക്തിയിൽ നിന്ന് കസ്റ്റംസ് അധികൃതർ സ്വർണം പിടികൂടി.
മലേഷ്യയിൽ നിന്നെത്തിയ മലപ്പുറം വൈലത്തൂർ സ്വദേശിയാണ് പരിശോധധനയിൽ പിടിയിലായത്.
ഇയാൾ മലദ്വാരത്തിലും ബാഗേജിലുമായി സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു.
ഇയാളുടെ ഹാൻഡ് ബാഗേജിൽ നിന്നും 230 ഗ്രാം സ്വർണവും ദേഹപരിശോധനയിൽ മലദ്വാരത്തിലൊളിപ്പിച്ച 554 ഗ്രാം സ്വർണവും കണ്ടെടുക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
