തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ താക്കോൽ വിഴുങ്ങിയ 49 കാരനെ രക്ഷിച്ചു

സൗദിയിലെ ഖുൻഫുദ്ദയിൽ താക്കോൽ വിഴുങ്ങിയ 49 കാരനെ താക്കോൽ പുറത്തെടുത്ത് രക്ഷിക്കാൻ മെഡിക്കൽ സംഘത്തിനായി.

ശ്വാസ തടസ്സം നേരിട്ടതിനെത്തുടർന്ന് ഇയാൾ ഡോക്ടറെ കാണാനെത്തുകയായിരിന്നു.

താൻ കളികുന്നതിനിടെ അറിയാതെ താക്കോൽ വിഴുങ്ങിയതായി അയാൾ തന്നെ ഡോക്ടറോട് പറഞ്ഞു.

തുടർന്ന് 15 മിനുട്ട് നീണ്ട ബൈനോക്കുലർ സർജറി വഴി ഡോക്ടർമാർ ശ്വസന നാളിയിൽ കുടുങ്ങിയ താക്കോൽ പുറത്തെടുക്കുകയായിരുന്നു.

രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡിസ്ജാർച്ച് ചെയ്തതായും മെഡിക്കൽ സംഘം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്