തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇപ്പുവിന് ജന്നത്തുൽ മുഅല്ലയിൽ അന്ത്യ വിശ്രമം

കഴിഞ്ഞ ദിവസം ജിദ്ദയിൽ മരിച്ച അരീക്കോട് തേരട്ടമ്മൽ സ്വദേശി ഷാഹിദ് എന്ന ഇപ്പു (33) വിനെ മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി.

മരണാനന്തര നിയമ നടപടിക്രമങ്ങൾക്ക് കെ എം സി സി പ്രവർത്തകർ നേതൃത്വം നൽകി. മക്കയിൽ ഖബറടക്കച്ചടങ്ങുകൾ ആർ എസ്‌ സി, കെ എം സി സി പ്രവർത്തകരുടെയും മറ്റു ബന്ധു മിത്രാദികളുടെയും നേതൃത്വത്തിലും നടന്നു.

ആദ്യമായി കാണുന്നവരോട് പോലും ഉറ്റവരെപ്പോലെ പെരുമാറിയിരുന്ന ഇപ്പുവിന്റെ വേർപ്പാട് ജിദ്ദ സമൂഹത്തിനു വലിയ വേദനയാണൂണ്ടാക്കിയത്.

ജിദ്ദയിലെ പ്രശസ്ത ഫുട്ബോൾ കളിക്കാരനായിരുന്ന ഇപ്പു ഒരു ഹോട്ടൽ നടത്തി വരികയായിരുന്നു.

ഇപ്പുവിന്റെ വിയോഗത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ അനുശോചനം രേഖപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്