മലയാളി തീർത്ഥാടകൻ മക്കയിൽ മരിച്ചു
മക്ക: കണ്ണൂർ ചക്കരക്കല്ല് സ്വദേശി അബ്ദുറഹ്മാൻ നരിക്കുന്നിന്റെ മകൻ അബ്ദുൽ ഖാദർ ഹാജി (68) മക്കയിൽ മരിച്ചു.
കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ വിശുദ്ധ ഹജ്ജിനെത്തിയ അബ്ദുൽ ഖാദർ ഹാജി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണം സംഭവിക്കുകയായിരുന്നു.
ഇദ്ദേഹത്തിൻറെ സഹോദരനും കൂടെ ഹജ്ജിന് എത്തിയിട്ടുണ്ട് മയ്യിത്ത് നടപടിക്രമങ്ങൾക്കുശേഷം മക്കയിൽ മറവു ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
