വ്യാജ സർട്ടിഫിക്കറ്റ്; സൗദിയിൽ ഇന്ത്യക്കാരന് ജയിൽ
വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ ഇന്ത്യക്കാരന് ദമാമിൽ ജയിൽ ശിക്ഷ.
വ്യാജ ബിടെക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ ഇന്ത്യക്കാരനെ ദമാം ക്രിമിനൽ കോടതിയാണ് ഒരു വർഷത്തെ തടവിന് ശിക്ഷിച്ചത്.
പ്രതിക്ക് തടവിനു പുറമേ 5000 റിയാൽ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ഉസ്മാനിയ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ആയിരുന്നു പ്രതി ജോലി നേടാനായി സമർപ്പിച്ചത്.
സർട്ടിഫിക്കറ്റ് സൗദി കൗൺസിൽ ഓഫ് എഞ്ചിയേഴ്സിൽ അംഗീകാരത്തിനായി സമർപ്പിച്ചപ്പോൾ ആയിരുന്നു വ്യാജമാണെന്ന് തെളിഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
