Friday, May 17, 2024
Saudi ArabiaTop Stories

സൗദിയിൽ ഉടൻ മൊബൈൽ ഫഹസ് ദൗരി

റിയാദ്: സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ 2023 അവസാനത്തോടെ വാഹനങ്ങൾക്കായി മൊബൈൽ സാങ്കേതിക പരിശോധന സേവനം (ഫഹസ് ദൗരി) ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി അറിയിച്ചു.

ഇത് ആളുകൾക്ക് സൗകര്യമൊരുക്കുന്നതിനും വാഹന സാങ്കേതിക പരിശോധനയിൽ വ്യത്യസ്തമായ അനുഭവം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കമാണ്.

ആനുകാലിക സാങ്കേതിക പരിശോധനയ്‌ക്കായുള്ള സ്ഥിരം എക്‌സിക്യൂട്ടീവ് കമ്മിറ്റി 15 മൊബൈൽ ആനുകാലിക സാങ്കേതിക പരിശോധന കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകാൻ സമ്മതിച്ചതായി ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്